എസ്ബിഐയിൽ അപ്രന്റിസ് /കേരളത്തിൽ 141 ഒഴിവുകൾ

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ് ഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. 8500 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐38. 2020 ഒക്ടോബർ 31നെ അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയുംകണക്കാക്കുന്നത്.

www.logo-designer.co/wp-content/uploads/2017/04...

വിവിധ സംസ്ഥാനങ്ങളിലായാണ് അവസരം. കേരളത്തിൽ 141 ഒഴിവുണ്ട്. തമിഴ്നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലായി 1070 പേർക്കും അവസരമുണ്ട്. ഒരാൾക്ക് ഒരുസംസ്ഥാനത്തെ അപേക്ഷിക്കാനാവൂ. മൂന്നുവർഷമാണ് പരിശീലനം. മുമ്പ് പരിശീലനം നേടിയവരെയും പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കില്ല. കേരളത്തിൽ പാലക്കാട് 14, തിരുവനന്തപുരം 4, കണ്ണൂർ 8, മലപ്പുറം 20, കോഴിക്കോട് 10, കാസർകോട് 9, എറണാകുളം 13, കോട്ടയം 10, തൃശൂർ 28, വയനാട് 4, ഇടുക്കി 11, പത്തനം തിട്ട 3, ആലപ്പു. 3, കൊല്ലം 4 എന്നിങ്ങനെയാണ് ഒഴിവുകൾ. ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ പരീക്ഷ എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.

2021 ജനുവരിയിലായിരിക്കും പരീക്ഷ. പ്രാദേശിക ഭാഷ പഠിച്ചതായുള്ള പത്താം ക്ലാസ്സ് അല്ലെങ്കിൽ പ്ലസ്ടു സർടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് പ്രാദേശികഭാഷ പരീക്ഷയിൽനിന്ന് ഒഴിവാകാം.  കേരളത്തിൽ ആലപ്പുഴ, കൊച്ചി,കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപിൽ കവരത്തിയാണ് പരീക്ഷാകേന്ദ്രം. www.sbi.co.in  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബർ 10.

Comments

Popular posts from this blog

Thalassery Co-operative Hospital Careers 2020

കാനറാ ബാങ്കിൽ 220 ഓഫീസർ ഒഴിവുകൾ

ABC Cargo & Courier Careers | UAE