ഇന്ത്യൻ ഓയിലിൽ 493 അപ്രന്റീസ് ഒഴിവുകൾ
കേരളത്തിൽ 67 അവസരം | ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ട്രേഡ് അപ്രന്റിസ് അവസരം.
കേരളം, തമിഴ്നാട് ആൻഡ് പുതുച്ചേരി, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സതേൺ റീജനിൽ 493 ഒഴിവുകളുണ്ട്. (ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഒഴിവുകൾ)
കേരളത്തിൽ വിവിധ വിഭാഗങ്ങളിലായി 67 ഒഴിവുകളുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ) – 263
- കേരളത്തിൽ 42 ഒഴിവുകളുണ്ട്. (ജനറൽ -23,ഇ.ഡബ്ല്യൂ.എസ്.-4,എസ്.സി.-4,ഒ.ബി.സി-11).
- യോഗ്യത : എസ്.എസ്.എൽ.സി.,ഫിറ്റർ/ഇലക്ട്രിഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റഷൻ മെക്കാനിക്/മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ ഐ.ടി.ഐ.
ട്രേഡ് അപ്രന്റീസ് (അക്കൗണ്ടന്റ്) – 207
- കേരളത്തിൽ 22 ഒഴിവുകളുണ്ട്.(ജനറൽ -13,ഇ.ഡബ്ല്യൂ.എസ്.-2,എസ്.സി.-2,ഒ.ബി.സി-5).
- യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം. എസ്.സി./എസ്.ടി.വിഭാഗക്കാർ/ഭിന്നശേഷിക്കാർ എന്നിവർക്ക് 45 ശതമാനം മാർക്ക് മതി.
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ) -14
- കേരളത്തിൽ 2 ഒഴിവുകളുണ്ട്. (ജനറൽ-2)
- യോഗ്യത : ഹയർസെക്കൻഡറി. ബിരുദം നേടിയിരിക്കരുത്.
ട്രേഡ് അപ്രന്റീസ് – ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്‌കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ്) – 10
- കേരളത്തിൽ ഒരൊഴിവാണുള്ളത്. (ജനറൽ-1)
യോഗ്യത :
- ഹയർസെക്കൻഡറി. ബിരുദം നേടിയിരിക്കരുത്.
- ഡോമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്ററിൽ അംഗീകൃത സർട്ടിഫിക്കറ്റ് നിർബന്ധം.
പ്രായപരിധി : 18-24 വയസ്സ്.
- എസ്.സി./എസ്.ടി.വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി.വിഭാഗകാർക്ക് 3 വർഷത്തെയും ഇളവ് ലഭിക്കും.
- ജനറൽ/ഒ.ബി.സി/എസ്.സി/എസ്.ടി. വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് യഥാക്രമം 10,13,15 വർഷത്തെ വയസ്സിളവാണ് ലഭിക്കുക.
അപ്രന്റീസ് നിയമമനുസരിച്ചുള്ള സ്റ്റൈപ്പന്റ്ഡ് ലഭിക്കും.
എഴുത്തു പരീക്ഷയും മെഡിക്കൽ പരിശോധനയുടെയും അടിസ്ഥാനമാക്കിയായിരിക്കും പ്രവേശനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 12
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |
Comments
Post a Comment